പയ്യാവൂര്‍: മരുന്നുകള്‍ക്ക് എഴുപത് ശതമാനത്തിലേറെ വിലക്കുറവ് ലഭ്യമാകുന്ന ജന്‍ഔഷധി മെഡിക്കല്‍ ഷോപ്പ് ഇന്ന് പയ്യാവൂരില്‍ തുറന്ന് പ്രവര്‍ത്തിക്കും. പൂപ്പറമ്പ് ജയഭാരത് അക്ഷയശ്രീ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പയ്യാവൂര്‍ ടെമ്പിള്‍ ജംഗ്ഷനിലാണ് ഷോപ്പ് പ്രവര്‍ത്തിക്കുക. സഹകാര്‍ ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ.കെ.കരുണാകരന് ഉദ്ഘാടനം ചെയ്യും. അക്ഷയശ്രീ ജില്ലാ പ്രസിഡണ്ട് കുഞ്ഞികൃഷ്ണന് നടുവില്‍ അധ്യക്ഷത വഹിക്കും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പില്‍ ആദ്യവില്പന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: