തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസില്‍ യുവതിയുടെ പേരില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.
രണ്ട് ദിവസത്തിനകം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിയ്ക്കും. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ യുവതിക്കെതിരെ പ്രത്യേക കേസെടുക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: