മൈസൂരു: മൈസൂരില്‍ എണ്ണായിരത്തിലെറെ വിദ്യാര്‍ഥികള്‍ അണിനിരന്ന് നീളമേറിയ യോഗാ ചങ്ങല തീര്‍ത്ത് ഗിന്ന്സ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. അന്തര്‍ദേശീയ യോഗാ ദിനമായ ഇന്നലെ 44 സ്കൂളുകളില്‍ നിന്നായി 8387 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.
2014 ല്‍ തമിഴ്നാട്ടിലെ ക്ഷത്രീയ വിദ്യാശാല മനേജിങ്ങ് ബോര്‍ഡിലെ 3849 വിദ്യാര്‍ഥികള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ന്നത്. അന്ന് 3852 മീറ്റര്‍ നീളമുളള യോഗാ ചങ്ങലയാണ് തീര്‍ത്തത്. മൈസൂരിലെ യോഗാ ചങ്ങല വീക്ഷിക്കാന്‍ ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡിന്റെ പ്രതിനിധികള്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: