കണ്ണൂര്‍: 26ന് കണ്ണൂരില്‍ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ചിത്രരചന സംഘടിപ്പിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ലഹരിക്കെതിരായ ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി ജയബാലന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഷാജി എസ് രാജന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു, സ്കൂള്‍ പ്രധാനാധ്യാപകന് കെ ജയപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നാളെ പ്രത്യേക അസംബ്ലിചേര്‍ന്ന് ലഹരി വിരുദ്ധ ്രപതിജ്ഞയെടുക്കും. 25ന് വൈകീട്ട് മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്ത് വിമുക്തി ദീപം തെളിയിക്കല്‍ ചടങ്ങും നടക്കും.
26ന് വൈകീട്ട് 3 മണിക്ക് നടക്കുന്ന സംസ്ഥാനതല ദിനാചരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, വിശിഷ്ട വ്യക്തികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: