കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

Wednesday 21 June 2017 7:56 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് സംഭവം. ഭീകരര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. രാവിലെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇന്നലെ ദല്‍ഹിയില്‍ യോഗാദിനാചരണ പരിപാടികള്‍ നടന്നത്. ലണ്ടനിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. നൂറ് കണക്കിന് പോലീസുകാര്‍ സുരക്ഷയൊരുക്കി. കര്‍ശനമായ വാഹപരിശോധനയും ഏര്‍പ്പെടുത്തി. ബാരിക്കേഡുകളായി ബസ്സുകള്‍ ഉപയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.