സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നു

Wednesday 21 June 2017 7:56 pm IST

കോഴഞ്ചേരി : പന്തളംകോഴഞ്ചേരി റൂട്ടില്‍ കിടങ്ങന്നൂര്‍ വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നതായി പരാതി. പലദിവസങ്ങളിലും മണിക്കൂറുകളോളം വാഹനം കാത്തുനില്‍ക്കേണ്ട ഗതികേടാണ് യാത്രക്കാര്‍ക്കുള്ളത്. ആയിരക്കണക്കിന് യാത്രക്കാരുള്ള ഈ റൂട്ടില്‍ പേരിനുമാത്രമാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുള്ളത്. ്രൈപവറ്റ് ബസുകളാണ് യാത്രക്കാരുടെ ഏക ആശ്രയം. എന്നാല്‍ വാഹന ഉടമകള്‍ നിരന്തരം ട്രിപ്പ് മുടക്കുന്നതുമൂലം യാത്രക്കാര്‍ ദുരിതത്തിലാകുകയും വന്‍ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരികയും ചെയ്യുന്നു. സര്‍വ്വീസ് നടത്തുന്നതിന് ആര്‍ടിഒയില്‍നിന്നും പെര്‍മിറ്റ് എടുത്തിട്ടുള്ള വാഹനങ്ങള്‍ ട്രിപ്പ് മുടക്കിയാല്‍ ആര്‍ടിഒ ഉദ്യോഗസ്ഥന്‍മാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്ന് ആക്ഷേപമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആറന്മുളകിടങ്ങന്നൂര്‍ വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസുകള്‍ മനഃപൂര്‍വ്വം സര്‍വ്വീസ് മുടക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനും നാട്ടുകാരുടെ യാത്രസൗകര്യം ഉറപ്പുവരുത്തുന്നതിനും അധികൃതര്‍ തയ്യാറാകണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.