കാണുവാന്‍ സാധ്യമല്ലാത്ത ചൈതന്യം

Thursday 22 June 2017 12:33 am IST

ബ്രഹ്മചൈതന്യത്തെ കാണുവാന്‍ സാധിക്കുമോ എന്ന ശിഷ്യന്മാര്‍ ഋഷിയോട് ചോദിക്കുന്നതിന് ഉത്തരമായി ഋഷി കേനോപനിഷത്തില്‍ ഇപ്രകാരം വിവരിക്കുന്നുയ യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷുഷി പശ്യതി തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതെ(കേനോപനിഷദ് 1-7) ഏതൊരു ചൈതന്യത്തെയാണോ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ലാത്തത്, പക്ഷെ കണ്ണുകളെ കാണിപ്പിക്കുന്നത്, അതാണ് ബ്രഹ്മചൈതന്യം എന്നു മനസ്സിലാക്കി, എന്നാല്‍ അതുമാത്രമല്ല ബ്രഹ്മചൈതന്യം, അതുകൂടി ബ്രഹ്മചൈതന്യമാണെന്ന് മനസ്സിലാക്കി ഉപാസിക്കുക. അതിഗഹനമായ ഒരു ബയോകെമിസ്ട്രിയുടെ സന്ദേശം ഈ വരികളിലുണ്ടെന്നറിയണം. ദ്രവ്യത്തെ കാണാം, എന്നാല്‍ ഊര്‍ജ്ജത്തെ കാണുവാന്‍ സാധ്യമല്ല എന്നത് ശാസ്ത്രമതംപോലെ തന്നെ ഉപനിഷദ് സന്ദേശവുമാണ്. അതുകൊണ്ട് ബ്രഹ്മചൈതന്യമെന്ന ഊര്‍ജ്ജത്തെ കണ്ണുകൊണ്ട് കാണുവാന്‍ സാധ്യമല്ല. കണ്ണിനെ കാണിപ്പിക്കുന്ന ചൈതന്യം എന്നത് സങ്കീര്‍ണമായതും ദിശാബോധത്തോടുകൂടിയതുമായ ഒരു ബയോകെമിക്കല്‍ പ്രക്രിയയാണ്. ഒരു വസ്തുവില്‍നിന്നുവരുന്ന പ്രകാശരശ്മി കണ്ണിന്റെ കൃഷ്ണമണിയിലൂടെ കടന്ന് റെറ്റിനയില്‍ തലകീഴായി പതിക്കുന്നു. റെറ്റിനയിലുള്ള റെട്ടിനാള്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം പ്രത്യേക പ്രക്രിയയ്ക്ക് വിധേയമായി റെട്ടിനോയിക് ആസിഡ് തുടങ്ങിയവയായി മാറുന്നു. ഇത്തരം രാസക്രിയയിലൂടെ സംജാതമാകുന്ന ജൈവവൈദ്യുതി ഒപ്റ്റിക്കല്‍ നെര്‍വുകളിലൂടെ തലച്ചോറിലെ പ്രത്യേക കേന്ദ്രത്തിലെത്തി വിശകലനം ചെയ്ത് നാം കാണുന്ന വസ്തു എന്താണെന്ന് തിരിച്ചറിവുണ്ടാകുന്നു. ഈ വസ്തു നമുക്കറിയാവുന്നതും ഇതിന് മുന്‍പ് കണ്ടിട്ടുള്ളതുമാണെങ്കില്‍, തലച്ചോറില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ദശകോടി കണക്കിന് രൂപങ്ങളുമായി താരതമ്യം ചെയ്ത് നാം ദര്‍ശിച്ച വസ്തു ഇന്നതാണ്, അല്ലെങ്കില്‍ ദര്‍ശിച്ച വ്യക്തി ഇന്നയാളാണ് എന്ന് നാം അറിയുന്നു. ഇത്രയും പ്രക്രിയ ഏതാനും വരികളിലൂടെ ഞാനിവിടെ എഴുതിയെങ്കിലും എത്രത്തോളം സങ്കീര്‍ണമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. (ഊഹിക്കുവാനേ സാധിക്കുകയുള്ളൂ). കണ്ണിലും തലച്ചോറിലും നടക്കുന്ന വ്യക്തമായ ഈ യശീരവലാശരമഹ ലിലൃഴ്യ ൃേമിളെലൃ ഒരു വ്യക്തിക്കോ മറ്റൊരു വ്യക്തിക്കോ കാണുവാന്‍ സാധ്യവുമല്ല. അപ്രകാരം വിശകലനം ചെയ്താല്‍ മേലുദ്ധരിച്ച ഉപനിഷദ് വരിയുടെ ശാസ്ത്രീയമായ അര്‍ത്ഥം വ്യക്തമാകുമല്ലോ. നമുക്ക് കാണുവാന്‍ സാധിക്കാത്തത് എന്നാല്‍ നമ്മെ കാണിപ്പിക്കുന്ന ചൈതന്യം. കണ്ണില്‍ ജാഗ്രത്തിലും സുഷുപ്തിയിലും നിരന്തരം പ്രവര്‍ത്തിക്കുന്നതിനാലാണ് കണ്ണുകൊണ്ട് കാണുവാന്‍ സാധിക്കുന്നത്. ഈ രാസപ്രക്രിയയില്‍ കണ്ണിന്റെ ഉടമയ്ക്ക് ഒരു നിയന്ത്രണവുമില്ലാ എന്നും വ്യക്തമാണ്. കണ്ണില്‍ കാണുന്നത് വിശകലനം ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കാം. പക്ഷേ കണ്ണുതുറന്ന് പിടിച്ച് ചുറ്റുമുള്ളത് കാണേണ്ട എന്നു തീരുമാനിക്കാന്‍ സാധ്യമല്ല. യച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോതമിദം ശ്രുതം തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ (കേനോപനിഷദ് 1-8) ചെവികൊണ്ട് കേള്‍ക്കാന്‍ സാധ്യമല്ല. ചെവിയെ കേള്‍പ്പിക്കുന്ന ചൈതന്യമേതാണോ അതാണ് ബ്രഹ്മചൈതന്യം. അതുമാത്രമല്ല, അതുംകൂടി ബ്രഹ്മചൈതന്യത്തിന്റെ ഭാഗമാണ് എന്ന് അറിഞ്ഞ് ഉപാസിക്കുക. കണ്ണിന്റെ അതേ വിവരണമാണ് ഇവിടേയും നല്‍കേണ്ടത്. ചെവിയിലെ കര്‍ണപുടത്തില്‍ ശബ്ദതരംഗങ്ങള്‍ തട്ടി അതിലുണ്ടാകുന്ന കമ്പനം കോക്‌ളിയ എന്ന 'സെല്ലില്‍' ഉണ്ടാക്കുന്ന മര്‍ദ്ദവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സംജാതമാകുന്ന വൈദ്യുതി ശബ്ദനാഡികള്‍ വഴി തലച്ചോറിലെ ശബ്ദം കേന്ദ്രത്തിലെത്തി അക്ഷരങ്ങളുടെ സംയോഗമായി ജനിക്കുന്ന പദങ്ങളും അവ സംയോജിച്ചുണ്ടാകുന്ന വരികളും അവയുടെ അര്‍ത്ഥവും വികാരവും, തലച്ചോറ് തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് നാം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശബ്ദം, യേശുദാസിന്റെ ശബ്ദം, സിനിമാനടന്റെ ശബ്ദം, അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ശബ്ദങ്ങള്‍ ഇവ തിരിച്ചറിയുന്നത്. കൂടാതെ വാക്കുകളുടെ അര്‍ത്ഥവും അതിലെ സന്തോഷ-ദുഃഖ-ദേഷ്യ നിര്‍ദ്ദേശവികാരങ്ങളും അതേ ശബ്ദതരംഗങ്ങളില്‍ നിന്ന് നാം അറിയുന്നുമുണ്ട്. ഈ പ്രക്രിയകളെല്ലാം വ്യക്തമായി നടക്കുന്നത്, ചെവിയുടെ കഴിവുകൊണ്ടല്ല, മറിച്ച് ചെവിയുള്‍പ്പെടെയുള്ള തലച്ചോറിലെ ഓഡിയോസിസ്റ്റത്തില്‍ സ്വബോധത്തോടെ പ്രവര്‍ത്തിച്ച് വിശകലനം ചെയ്യുന്ന ശതകോടിക്കണക്കിന് ന്യൂറോണുകളിലന്തര്‍ലീനമായിരിക്കുന്ന ചൈതന്യത്താലാണ്. ആ ചൈതന്യമാണ് ഭാരതീയ അടിസ്ഥാന ഈശ്വരചൈതന്യമായ ബ്രഹ്മചൈതന്യം എന്ന് കേനോപനിഷത്ത് വിവരിക്കുന്നത്. യത് മനസാ ന മനുതേ യേനാഹുര്‍മ്മ നോ മതം തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ (കേനോപനിഷദ് 1-6) മനസ്സുകൊണ്ട് മനനം ചെയ്ത് ബ്രഹ്മ ചൈതന്യത്തെ വിശകലനം ചെയ്യുക എന്നത് അസാദ്ധ്യമാണ്. എന്നാല്‍ മനസ്സിനെ മനനം ചെയ്യിപ്പിക്കുന്ന ചൈതന്യമേതാണോ അതും (മറ്റും പല ഊര്‍ജ്ജ സ്രോതസ്സുകളും പോലെ) ബ്രഹ്മചൈതന്യത്തിന്റെ തന്നെ ഭാഗമാണെന്നറിഞ്ഞുപാസിക്കുക. ഈ വരിയുടെ ആധുനിക ശാസ്ത്രവിവരണം സാധ്യമാണോ എന്നറിഞ്ഞുകൂടാ. കാരണം മനനം, ഓര്‍മ്മ, വിശകലനം ഇവക്കെല്ലാം ആധുനിക ശാസ്ത്രത്തിന് പരിമിതമായ ഒരു ഭൗതിക വിവരണമേ നല്‍കുവാന്‍ സാധ്യമാകൂ. അപ്രകാരം ശരീരത്തില്‍ വര്‍ത്തിച്ച് മനനം ചെയ്യിക്കുന്ന ഊര്‍ജ്ജ പ്രതിഭാസത്തേയും ചേര്‍ത്താണ് ഋഷിവര്യന്മാര്‍ ബ്രഹ്മചൈതന്യമെന്ന് വിവരിച്ചത്. അതില്‍ പ്രജ്ഞാനം എന്ന സ്വബോധവും ഊര്‍ജ്ജവും ഒരുമിച്ചു വര്‍ത്തിക്കുന്നുവെന്ന് വ്യക്തം. (ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.