ജില്ലയിലെങങ്ങും വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

Wednesday 21 June 2017 8:40 pm IST

കണ്ണൂര്‍: ജില്ലയില്‍ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ജീവിതത്തിലുടനീളം ആരോഗ്യമുള്ള മനസ്സും ശരീരവും സ്വായത്തമാക്കാന്‍ യോഗാഭ്യാസത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയരങ്ങള്‍ കീഴടക്കുവാനും ഇതിലൂടെ സാധിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.പി ജി.ശിവവിക്രം മുഖ്യാതിഥിയായി. സ്മാര്‍ട്ട് ഫോണും മറ്റ് ആധുനിക സാങ്കേതികവിദ്യാ ഉപകരണവും വ്യാപകമായതോടെ സമൂഹത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് സ്‌കൂള്‍ തലത്തില്‍ തന്നെ യോഗ പരിശീലനത്തിന് അവസരം ലഭിക്കുന്നത് ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്‍, കണ്ണൂര്‍ ഡിഇഒ സി.ഐ.വത്സല, ഹെഡ്മാസ്റ്റര്‍ ഫാദര്‍ ഗ്രേഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ യോഗ പരിശീലനത്തിന് ഇന്‍സ്ട്രക്ടര്‍ ഫാദര്‍ രാജേഷ് നേതൃത്വം നല്‍കി. ദേശീയ ആയുര്‍മിഷനും ആയുഷ് വകുപ്പും ഹോമിയോപ്പതി വകുപ്പും സംയുക്തമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്, ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി.ശ്രീദേവി, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശിവരാമകൃഷ്ണന്‍, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ.കെ.മാലിനി, ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ് ഡോ.ഗിരിജ ദേവി, ഐ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് ഡോ.പി.വി.പ്രദീപന്‍, ഡോ.നവീന്‍ വാസു, ഡോ.പി.ഷിജി, ഡോ. അബ്ദുല്‍ വാജിദ്, ഡോ.പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.എം.മനീഷ്, ഡോ.നവീന്‍ വാസു, ബേബി നിഷ എന്നിവര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി യോഗ സെമിനാര്‍, ലഘുലേഖ വിതരണം, ഭാരതീയ ചികില്‍സാ വകുപ്പ് ആയുഷ് ഗ്രാമം പദ്ധതിയിലെ പട്ടാനൂര്‍ യുപി സ്‌കൂള്‍ കുട്ടികളുടെ യോഗ നൃത്തം എന്നിവ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യോഗ പരിശീലനം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച 101 കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗ പ്രദര്‍ശനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലിക്കാനും മറ്റുള്ളവരെ അത് പഠിപ്പിക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത് സ്ത്രീകള്‍ കൈവരിച്ച വളര്‍ച്ചയുടെ തെളിവാണെന്ന് എം.പി പറഞ്ഞു. മേയര്‍ ഇ.പി.ലത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ വി.കെ.സുരേഷ് ബാബു, ടി.ടി.റംല, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. ലിഷ ദീപക്, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.കെ.നമ്പ്യാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.