യോഗാ ദിനാചരണത്തിന് ആയിരങ്ങള്‍

Wednesday 21 June 2017 8:40 pm IST

കോട്ടയം: മനസ്സിനും ശരീരത്തിനും ലഭിച്ച പുത്തന്‍ ഉണര്‍വുമായി ആയിരങ്ങള്‍ അന്തരാഷ്ട യോഗാദിനം ആചരിച്ചു. മനസ്സിനെയും ശ്വാസത്തെയും ഏകാഗ്രതയോടെ നിയന്ത്രിച്ച് യോഗാഭ്യാസം നടത്താന്‍ പ്രായഭേദമന്യേ ആളുകള്‍ ഉത്സാഹിച്ചു. ജില്ലയില്‍ വിദ്യാലയങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, യോഗാപഠന കേന്ദ്രങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കെപിഎസ് മേനോന്‍ ഹാളില്‍ യോഗാപ്രദര്‍ശനത്തിലും പരിശീലനത്തിലും ധാരാളം പേര്‍ പങ്കെടുത്തു. സേവാഭാരതിയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും സ്വാമി വിവേകാനന്ദ വിദ്യാപീഠവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗസാധക് ശങ്കരന്‍ യോഗപരിശീലനത്തിന് നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.