ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

Wednesday 21 June 2017 8:41 pm IST

ചങ്ങനാശ്ശേരി: ആധുനിക സൗകര്യങ്ങളോടുള്ള ഒപികെട്ടിടം നിര്‍മ്മിച്ചിട്ടും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു. പുതിയ ഒപി ബ്ളോക്കില്‍ ചീട്ട് എടുക്കുന്നതിന് രണ്ടാം നിലയില്‍ കയറേണ്ട സ്ഥിതിയാണ്. ശ്വാസംമുട്ടല്‍ അടക്കമുള്ള രോഗവുമായി എത്തുന്ന പ്രായമായവര്‍ പടികള്‍ ചവിട്ടി മുകളിലെത്തി ഡോക്ടറെ കണ്ടാലും രക്തസമ്മര്‍ദ്ദം പരിശോധിക്കണമെങ്കില്‍ വീണ്ടും അത്യാഹിത വിഭാഗത്തിനു എതിര്‍വശത്തുള്ള കെട്ടിടത്തിലെ എന്‍സിഡി ക്ലിനിക്കിലെത്തി പരിശോധനയ്ക്കായി ക്യൂ നില്‍ക്കേണ്ട ഗതികേടാണുള്ളത്. മുകളിലത്തെ നിലയില്‍ രക്തസമ്മര്‍ദ്ദം പരിശോധിയ്ക്കുന്നതിന് പ്രത്യേകം മുറി ക്രമീകരിച്ചിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച ദിവസം മാത്രമാണ് ഇവിടെ പരിശോധയ്ക്കായ് ജീവനക്കാര്‍ ഇരിക്കാറുള്ളൂവെന്നും രോഗികള്‍ പറയുന്നു. പരിശോധന നടത്തിയ ശേഷം വീണ്ടും രണ്ടാം നില കയറി ഡോക്ടറെ കാണേണ്ട ഗതികേടാണ്. ഇവിടെ ഇരിപ്പിടം സൗകര്യം പോലുമില്ലെന്നാണ് പരാതി. ഒപി ബ്ളോക്കിലെ കെട്ടിടത്തില്‍ തന്നെ ബിപി പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.