ബാലഗോകുലം വാര്‍ഷിക സമ്മേളനം 25ന്

Wednesday 21 June 2017 8:43 pm IST

കോട്ടയം: ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം കോട്ടയം ഐഎംഎ ഹാളില്‍ 25ന് നടക്കും. രാവിലെ 9.15ന് ഹൈറേഞ്ച് മേഖല മുഖ്യവനപാലകന്‍ ദീപക് മിശ്ര ഉദ്ഘാടനം ചെയ്യും. കോട്ടയം എഎസ്പി ചൈത്ര തെരേസാ ജോണ്‍ മുഖ്യാതിഥിയാകും. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷനാകും. സംസ്ഥാന സഹകാര്യദര്‍ശി കെ.ജി. രാജ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സഭയില്‍ ബാലഗോകുലം സംസ്ഥാന സമിതി അംഗം പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.