ശബരിമല പാതയിലും ക്യാമറാ കണ്ണ്

Wednesday 21 June 2017 8:46 pm IST

എരുമേലി: ശബരിമല പാതയിലെ വനമേഖലയില്‍ നടക്കുന്ന രൂക്ഷമായ മലിനീകരണത്തിനെതിരെ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു. വനമേഖലയില്‍ ക്യാമറ സ്ഥാപിച്ചതായും രാത്രി പട്രോളിങ് ശക്തമാക്കിയതായും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എരുമേലി, കനകപ്പലം, കരിമ്പിന്‍തോട്, മുക്കട, പ്ലാച്ചേരി, പൊന്തന്‍പുഴ റോഡിലും ശ്രീനിപുരം, രാജീവ്ഭവന്‍ പ്രദേശങ്ങളിലും വ്യാപകമായ തോതില്‍ മാലിന്യം നിക്ഷേപിക്കുകയാണ്. പലപ്പോഴായി മാലിന്യ നിക്ഷേപകരെ നാട്ടുകാര്‍ പിടികൂടിയെങ്കിലും ആര്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ എടുത്തിട്ടില്ല. സ്‌കൂളുകള്‍ ഉള്‍പ്പെടെ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയപ്പോള്‍ കുറക്കാലത്തേക്കു മാലിന്യനിക്ഷേപം ഉണ്ടായില്ല. എന്നാല്‍ അടുത്തകാലത്തായി മാലിന്യനിക്ഷേപം ശക്തമായിരിക്കുകയാണ്. വിവിധ അറവുശാലകള്‍, മല്‍സ്യക്കടകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യനിക്ഷേപം മൂലം പാതയിലൂടെ വാഹനയാത്ര അസാധ്യമായിരിക്കുകയാണ്. ഇതിനു പുറമെ ആശുപത്രി മാലിന്യങ്ങളും പാതയോരത്തു നിക്ഷേപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് മാലിന്യ നിക്ഷേപത്തിനെതിരെ നടപടി ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാതയില്‍ വിവിധ ഇടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.