തിരുവനന്തപുരം: കൊച്ചി മെട്രോറെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പു ലഭിച്ചിരുന്നു.
എന്നാല്‍ അത് പുറത്തുവിടാതിരുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നെന്ന് കഴിഞ്ഞദിവസം പോലീസ് മേധാവി ടി.പി. സെന്‍കുമാറും വെളിപ്പെടുത്തിയിരുന്നു. ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: