കൊച്ചി: സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നഴ്സുമാരായ സൗമ്യ ജോസ്, ജസ്നി ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് പരിഗണിച്ചത്. സ്വകാര്യ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഉന്നതാധികാര സമിതിക്ക് രൂപം നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കി. 2016 ല്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: