വാഹനാപകടം;പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Wednesday 21 June 2017 9:22 pm IST

കൂറ്റനാട്:തൃത്താലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.സൗത്ത് തൃത്താല കുബളത്ത് വളപ്പില്‍ മുഹമ്മദലിയുടെ മകന്‍ സല്‍മാന്‍ ഫാസില്‍ ( 19) ആണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 12 ന് ഉച്ചയ്ക്ക് 2 ന് തൃത്താല ജംക്ഷനില്‍ വെച്ച് ബൈക്കും മഹേന്ദ്ര പിക്കപ്പ് ലോറിയും കൂട്ടി മുട്ടിയ അപകടത്തില്‍ ചികിത്സയിലായിരുന്നു ഫാസില്‍. തൃത്താല എസ്.ഐ കൃഷ്ണന്‍കുട്ടി ഇന്‍ക്വസ്റ്റ് നടത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.