35കിലോ ചന്ദനത്തടി പിടികൂടി

Wednesday 21 June 2017 9:26 pm IST

കൊല്ലങ്കോട് : പല്ലശ്ശന തൂവാങ്ങോട് ആളൊഴിഞ്ഞ പറമ്പിലെ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍. വെമ്പല്ലൂര്‍ മുരിങ്ങമല പരിയാരത്ത് വീട്ടില്‍ സുന്ദരന്‍(47)നെയാണ് കൊല്ലങ്കോട് വനംവകുപ്പ് ജീവനക്കാര്‍ അറസ്റ്റുചെയ്തത്. ഫീല്‍ഡ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. 35കിലോ ഭാരമുള്ള നാല് കഷ്ണങ്ങളായാണ് ചന്ദനത്തടി ലഭിച്ചത്. ഉണ്ണിക്കുട്ടി, അനസ് എന്നിവരാണ് സുന്ദരനെ മരം മുറിക്കാന്‍ ഏല്‍പ്പിച്ചതെന്ന് പറയുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എ.സതീഷ്, ബീറ്റ് ഓഫീസര്‍മാരായ വി.മണികണ്ഠന്‍, കെ.സുരേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത.്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.