മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബസ് പാലത്തില്‍ നിന്നും മറിഞ്ഞ് 26 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. റിസോര്‍ട്ട് നഗരമായ റിന്ഗോണ് ഡി ഗായ്ബിറ്റോസിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
പാലത്തില്‍ നിന്നും 330 അടി താഴ്ചയിലേക്ക് വീണ ബസ് നിരവധി തവണ മലക്കംമറിഞ്ഞെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നു. തലസ്ഥനമായ മെക്സിക്കോ സിറ്റിയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: