കാന്തപുരത്തിന് മുന്‍കൂര്‍ ജാമ്യം

Wednesday 21 June 2017 9:33 pm IST

കൊച്ചി: കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി പണം തട്ടിയെന്ന കേസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അംഗീകാരമില്ലാത്ത എന്‍ജിനീയറിങ് കോഴ്‌സ് നടത്തിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. മര്‍ക്കസിന്റെ ജനറല്‍ സെക്രട്ടറിയാണെങ്കിലും കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നും തിരൂരിലെ അക്കാഡമി ഒഫ് സിവില്‍ എന്‍ജിനിയേഴ്‌സാണ് മര്‍ക്കസ് കോളേജില്‍ കോഴ്‌സുകള്‍ നടത്തുന്നതെന്നും കാന്തപുരത്തിന്റെ ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. ഹര്‍ജിക്കാരന് കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.