ബോട്ട് അടുപ്പിക്കുന്നില്ല; കായല്‍ ഉപരോധിച്ചു

Wednesday 21 June 2017 9:32 pm IST

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലെ ശാസ്താങ്കല്‍ ജെട്ടിയില്‍ ബോട്ട് അടുപ്പിക്കുന്നില്ല. ദ്വീപ് നിവാസികള്‍ കായല്‍ ഉപരോധവും ബോട്ട് സര്‍വീസ് തടയലും നടത്തി. ജലഗതാഗത വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ സമരക്കാര്‍ മണിക്കൂറുകള്‍ ബോട്ട് സര്‍വീസ് തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഉപരോധം മണിക്കൂറുകള്‍ നീണ്ടു. മൂന്നു വര്‍ഷം മുന്‍പ് കാളത്തോട് ബോട്ട്‌ജെട്ടി പുനര്‍നിര്‍മാണ സമയത്ത് പകരം സംവിധാനമായാണ് ശാസ്താങ്കല്‍ ബോട്ട് ജെട്ടി നിര്‍മിച്ച് ഇവിടെ ബോട്ട് അടുപ്പിച്ച് തുടങ്ങിയത്. കാളത്തോട് ബോട്ട്‌ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ശാസ്താങ്കലില്‍ ബോട്ട് അടുപ്പിക്കേണ്ടെന്ന അധികൃതരുടെ തീരുമാനത്തിനെതിരെയാണ് ദ്വീപ് നിവാസികള്‍ സമരത്തിനിറങ്ങിയത്. ശാസ്താങ്കല്‍ ജെട്ടിയില്‍ ബോട്ട് അടുക്കുന്നത് തങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നാണ് ദ്വീപ് നിവാസികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.