പീരുമേട്: വണ്ടിപ്പെരിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയില്‍ നിന്നും പുറത്തേക്കുള്ള പൈപ്പ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധന നടത്തുന്ന കെട്ടിട മുറിയുടെ ശൗചാലയത്തില്‍ നിന്നുള്ള പൈപ്പാണ് പൊട്ടിയൊഴുകുന്നത്. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്ക് പൊത്തിവേണം ഇതുവഴി നടക്കാന്‍. മാത്രമല്ല കൊതുക് ശല്യവും ഇതുമൂലം രൂക്ഷമാകുന്നു. മഴക്കാല ശുചീകരണം നാടെങ്ങും നടത്തേണ്ടവരുടെ മൂക്കിന് താഴെ ഇങ്ങനെ സംഭവിച്ചിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: