ജില്ലയും യോഗയോടൊപ്പം

Wednesday 21 June 2017 9:32 pm IST

ആലപ്പുഴ: ചിന്മയാ മിഷന്റെയും ശിവാനന്ദ യോഗാ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ യോഗാദിനമാചരിച്ചു. ഡോ.വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മിഷന്‍ പ്രസിഡന്റ് പി.കെ. രമ അദ്ധ്യക്ഷയായി. ചിന്മയ മിഷന്‍ ആചാര്യന്‍ ബ്രഹ്മചാരി ശാസ്തചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ഹരീന്ദ്രനാഥ് തായങ്കരി, സിന്ദു രവീന്ദ്രനാഥ്, യോഗാചാര്യന്‍ നാഗപ്പന്‍, രത്‌നമ്മ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ.എല്‍ ഹസീന ഉദ്ഘാടനം ചെയ്തു. കെ. ശിവകുമാര്‍, ശില്പശശി എന്നിവര്‍ നേതൃത്വം നല്‍കി. ആലപ്പുഴ എസ്ഡിവി ബിഎച്ച്എസ്എസില്‍ യോഗ ത്രിദിന ശില്പശാല നടത്തി. ജി. അരുണ്‍ നേതൃത്വം നല്‍കി. പ്രധാനാദ്ധ്യാപിക നന്ദിനിക്കുട്ടി സംസാരിച്ചു. ആലപ്പുഴ ശാരദാ ദേവി ബാലികാ സദനത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന്‍ യോഗാദിന സന്ദേശം നല്‍കി. പി.ആര്‍. ശിവശങ്കരന്‍, വി.എന്‍. രാജശേഖരന്‍, രാജേശ്വരി ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരുമാടിയില്‍ ഗവ. ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ തെക്കുപഞ്ചായത്തിലെ ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും യോഗ പരിശീലനം നല്‍കി. നെടുമുടി ആയുഷ് വകുപ്പ് യോഗാദിനാചരണം നടത്തി. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ ഉദ്ഘാടനം ചെയ്തു. യശോദാ സുകുമാരന്‍ അദ്ധ്യക്ഷയായി. അമ്പലപ്പുഴ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്‍മശതാബ്ദി ആഘോഷസമിതി യോഗ പരിശീലനം നടത്തി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഡി. പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ അനില്‍കുമാര്‍, അരുണ്‍ ഷാംജി എന്നിവര്‍ നേതൃത്വം നല്‍കി. തണ്ണിര്‍മുക്കം ഗ്രാമ പഞ്ചായത്ത് യോഗ ദിനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. രമാ മദനന്‍ അദ്ധ്യക്ഷയായി. ചേര്‍ത്തല തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. പ്രിന്‍സിപ്പല്‍ ബാബു, ഡി. ഭാനുമതി, അംബിക, സേവ്യര്‍, മണിലാല്‍, ഗീത എന്നിവര്‍ നേതൃത്വം നല്‍കി. ടൗണ്‍ഹാളില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ഔഷധ തൈ വിതരണത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ഐസക് മാടവന നിര്‍വഹിച്ചു. എഴുപുന്ന ശ്രീനാരായണപുരം എല്‍പി സ്‌കൂളില്‍ മാനേജര്‍ വി. സതീശ് ഉദ്ഘാടനം ചെയ്തു. ടി.ജി. പിള്ള സന്ദേശം നല്‍കി. ഡി. സുഷമ, സി. ജി. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍സിസി 11-ാം കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വയലാര്‍ രാമവര്‍മ എച്ച്എസ്എസ്, അര്‍ത്തുങ്കല്‍ എസ്എഫ്എ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ യോഗാദിനം ആചരിച്ചു. ഫാ. കുര്യാക്കോസ് ചെറുവള്ളി ഉദ്ഘാടനം ചെയ്തു. ഷാജി ജോസഫ്, ശ്രീനിവാസ ഷേണായി, കെ.പി സൈറസ്, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീകുമാര്‍, പത്മജ എന്നിവര്‍ ക്ലാസ് നയിച്ചു. യോഗാദിനാചരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യയോഗാ പ്രദര്‍ശനം നടന്നു. ഭാരതീയം വേണു ക്ലാസ് നയിച്ചു. പി. എന്‍. ജയശങ്കര്‍, വിഷ്ണു കെ. തിലക്, അനില്‍കുമാര്‍, എസ്. അനില്‍, ഡി. ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക് ഗവ.ഹോമിയോ ആശുപത്രിയില്‍ നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. ബി.ഭാസി, സി. കെ. ഉണ്ണികൃഷ്ണന്‍, സി. ഡി. ശങ്കര്‍, ദിവാകരന്‍, നസീര്‍, ഡോ. അനിത, ഡോ. ചന്ദ്രശോഭ, ഡോ. രമ്യ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണകുമാര്‍ വര്‍മ ക്ലാസ് നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.