ഡെങ്കിപ്പനി ബാധിതര്‍ 56

Wednesday 21 June 2017 9:35 pm IST

  തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 56 ആയി. ഇന്നലെ ഒരാള്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാഞ്ചിയാര്‍ സ്വദേശിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 42 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഈ മാസം ഇതുവരെ 8727 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 729 പേരാണ്. ഇതില്‍ 13 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഏറ്റവും അധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നത് തൊടുപുഴ, അടിമാലി മേഖലകളിലാണ്. മാലിന്യ സംസ്‌ക്കരണത്തിലെ പാകപ്പിഴവും മഴയും വെയിലും മാറിമാറി എത്തുന്നതുമാണ് പകര്‍ച്ചപ്പനി ഉള്‍പ്പെടെ ഉള്ളവ പകരാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം എത്തിയതിനേക്കാള്‍ ഇരട്ടിയിലധികം പേരാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ എത്രപേര്‍ എത്തുന്നുവെന്നോ ഡെങ്കിപ്പനി എത്രപേര്‍ക്ക് സ്ഥിരീകരിച്ചുവെന്നോ എന്നതിന്റെ യാതൊരു കണക്കുകളും ആരോഗ്യവകുപ്പിന്റെ കൈകളിലില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ ഇരട്ടിയിലധികം പേരാണ് ദിവസവും സ്വകാര്യ ആശുപത്രികളില്‍ എത്തുന്നത്. ഇടവെട്ടി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.