ഗുരുവായൂര്‍ : ക്ഷേത്രം ഊട്ടുപുരയിലെ വാഴ ഇലകള്‍ നീക്കം ചെയ്യില്ല എന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധമുയരുന്നു. ഏറ്റവും പെട്ടെന്ന് മണ്ണില്‍ ജീര്‍ണ്ണിച്ച് ചേരുന്ന വാഴയില നീക്കം ചെയ്യില്ല എന്ന അറിയിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് കഴിഞ്ഞ ദിവസം കത്ത് കൈമാറുകയായിരുന്നു.
അറിയിപ്പ് കിട്ടിയ ഉടനെ ദേവസ്വം ഭരണസമിതി സ്റ്റില്‍ പത്രത്തില്‍ പ്രസാദ ഊട്ട് ഭക്തര്‍ക്ക് നല്കുവാന് തീരുമാനമെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്ന സ്റ്റീല്‍ പാത്രത്തില്‍ പ്രസാദ ഊട്ട് ഭക്തര്‍ക്ക് നല്കി തുടങ്ങിയെങ്കിലും ഭക്തജനങ്ങളുടെ എതിര്‍പ്പും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ദേവസ്വം പിന്തിരിയുകയായിരുന്നു.
ഹോട്ടലുകളില്‍ നിന്നും വിവാഹ മണ്ഡപങ്ങളില്‍ നിന്നും ഇലകള്‍ നീക്കം ചെയ്യുന്ന നഗരസഭ ക്ഷേത്രം ഊട്ടുപുരയില്‍ നിന്ന് മാത്രം വാഴ ഇല നീക്കം ചെയ്യില്ല എന്ന് പറയുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവിശ്വാസികള്‍ നഗരസഭ ഭരണം കൈയ്യാളുന്നതു കൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതെന്നും ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ കെ. ആര്. അനീഷ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: