അരണാട്ടുകര തോപ്പുംമൂലയില്‍ വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണവും 48,000 രൂപയും കവര്‍ന്നു.

Wednesday 21 June 2017 9:39 pm IST

തൃശൂര്‍: അരണാട്ടുകര തോപ്പുംമൂലയില്‍ വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണവും 48,000 രൂപയും കവര്‍ന്നു. തോപ്പൂംമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി മണത്തല സോമന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സോമന്റെ വീട്ടില്‍ ഭാര്യ പ്രീതയും രണ്ടു കുട്ടികളും മാത്രമാണുണ്ടായിരുന്നത്. വീടിന് പിറകിലെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് പണവും സ്വര്‍ണവും കവരുകയായിരുന്നു. എന്നാല്‍ മുക്കുപണ്ടം മോഷ്ടാക്കള്‍ എടുത്തിട്ടില്ല. കുട്ടികളോടൊപ്പം ഹാളില്‍ കിടന്നുറങ്ങിയ പ്രീത രാത്രിയില്‍ ശബ്ദം കേട്ടിരുന്നുവെങ്കിലും ഇടിമുഴക്കത്തിന്റെ ശബ്ദമാണെന്ന് കരുതി അവഗണിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മോഷണ വിവരം അറിയുന്നത്. ചാവക്കാട് സ്വദേശികളായ ഇവര്‍ കഴിഞ്ഞ അഞ്ച് മാസമായി അരണാട്ടുകരയില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. തൃശൂര്‍ വെസ്റ്റ് സി.ഐ.വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. സമീപത്ത് നിരവധി വീടുകളുള്ള സ്ഥലത്ത് നടന്ന മോഷണത്തില്‍ പരിസരവാസികളും പരിഭ്രാന്തരാണ്. വീട്ടുകാരുടെ നീക്കം അറിയാവുന്നരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെയും നാട്ടുകാരുടേയും സംശയംഅരണാട്ടുകരയില്‍ വീട് കുത്തിത്തുറന്ന് 28 പവനും 48,000 രൂപയും കവര്‍ന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.