യോഗ ദിനാചരണവും ചെറുപുഴ യോഗാ പഠന കേന്ദ്രം വാര്‍ഷികാഘോഷവും

Wednesday 21 June 2017 9:45 pm IST

ചെറുപുഴ: ലോക യോഗാ ദിനാചരണവും ചെറുപുഴ യോഗാ പഠനകേന്ദ്രത്തിന്റെ 27-ാമത് വാര്‍ഷികാഘോഷവും ചെറുപുഴ വായനശാല ഓഡിറ്റോറിയത്തില്‍ നടന്നു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എം.പി.നിര്‍വ്വഹിച്ചു. ചെറുപുഴ യോഗാ പഠനകേന്ദ്രം പ്രസിഡന്റ് ഗോപി കാഞ്ഞിരങ്ങാടന്‍ അധ്യക്ഷത വഹിച്ചു. യോഗാചാര്യ ഡോ.വിനായകചന്ദ്ര ദീക്ഷിതര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.കെ.മധുസൂദനന്‍ യോഗ ദിന സന്ദേശം നല്‍കി. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കൃഷ്ണന്‍, ഡോ.കെ.ദാമോദരന്‍, പി.കൃഷ്ണന്‍, മോഹനന്‍ പാലങ്ങാടന്‍, എം.വി.ശശി, കെ.കെ.സുരേഷ് കുമാര്‍, എം.വി.സുകുമാരന്‍, ബേബി മാങ്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ യോഗ പ്രചാരകരെ അനുമോദിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.