തലശ്ശേരി: ചിറക്കുനി സഖാക്കള്‍ എന്നപേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണം നടത്തി അപമാനിക്കുന്നതായി ധര്‍മ്മടം പോലീസില്‍ പരാതി. ധര്‍മ്മടം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ വാര്‍ഡ് കൗണ്‍സിലറുമായ പാലയാട്ടെ സൗരാഗില്‍ പിടി സനല്‍കുമാറാണ് പരാതി നല്‍കിയത്.
മണല്‍ വിവാദവുമായി ബന്ധപ്പെടുത്തിയാണ് വ്യാജ പ്രചാരണം നടത്തിവരുന്നത്. ഇന്നലെ കാലത്ത് മുതലാണ് ഇത് പ്രചരിക്കാന്‍ തുടങ്ങിയത്. നേരത്തെ പലതവണ സിപിഎമ്മിന്റെ വധശ്രമത്തില്‍ നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നും ഇപ്പോഴും തന്റെ ജീവന് ഭീഷണിയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും ധര്‍മ്മടം പോലീസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: