യോഗദിനാചരണത്തിന് ആവേശകരമായ ജനപങ്കാളിത്തം

Wednesday 21 June 2017 9:50 pm IST

കോഴിക്കോട്: യോഗദിനാചരണത്തിന് ആവേശകരമായ ജനപങ്കാളിത്തം. വിദ്യാലയങ്ങളും യുവജനക്ലബ്ബുകളും റസിഡന്‍സ് അസോസിയേഷനുകളും പങ്കാളികളായി. നെല്ലിക്കോട് ചിന്മയ വിദ്യാലയത്തില്‍ ഡോ.ഡി. ആത്മദേവ് യോഗദിനാചരണം ഉദ്ഘാടനം ചെയ്തു. യോഗ പ്രദര്‍ശനം നാട്യയോഗ എന്നിവ ഉണ്ടായിരുന്നു. സംഗീത ദിനാചരണം, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര ഉദ്ഘാടനം ചെയ്തു. കലാനിലയം ഹരിനമ്പൂതിരിയുടെ അഷ്ടപദിയും പരിപാടിക്ക് മാറ്റുകൂട്ടി. കലാമണ്ഡലം സനൂപ് ഇടയ്ക്കയിലൂടെ അകമ്പടിയായി. കോഴിക്കോട് ചിന്മയ മിഷന്‍ ആചാര്യന്‍ ബ്രഹ്മചാരി മുകുന്ദചൈതന്യ കോഴിക്കോട് ചിന്മയ ട്രസ്റ്റ് മുഖ്യ സേവക് ശ്രീനിവാസന്‍, ചിന്മയ മിഷന്‍ പ്രസിഡന്റ് ബാബുരാജന്‍, സ്‌കൂള്‍ സെക്രട്ടറി ജയകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഉഷപ്രഭ, ഹെഡ്മിസ്ട്രസ് പാര്‍വതി എന്നിവര്‍ പങ്കെടുത്തു. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന യോഗദിനാചരണം എന്‍.എല്‍. ഭാഗ്യനാഥന്‍ സാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ യോഗാ പ്രദര്‍ശനം നടന്നു. കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ പി. ഉണ്ണിരാമന്‍ നേതൃത്വം നല്‍കി. ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രീയ വിദ്യാലയം-1 കോഴിക്കോട് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വിദ്യാഭ്യാസത്തില്‍ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍ അസംബ്ലി നടത്തി. വിദ്യാര്‍ഥികള്‍ പങ്കെടുത്ത യോഗാ പ്രദര്‍ശനം പ്രിന്‍സിപ്പല്‍ പി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരവും നടത്തി. സ്‌കൂള്‍ ലൈബ്രറിയില്‍ ജൂണ്‍ 23 വരെ യോഗ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടക്കും. ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് സംഘടിപ്പിച്ച യോഗ പ്രദര്‍ശനത്തില്‍ കേന്ദ്രീയ വിദ്യാലയ-1 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഗവ.ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആയുഷ്മാന്‍ഭവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി ഡിഎംഒ ഡോ.കവിത പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.വി. മണിക്കുട്ടന്‍ സ്വാഗതം പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹാജറ കറ്റടത്ത്, സീതാലയം കണ്‍വീനര്‍, ഡോ.എം.റീന, ആയുഷ്മാന്‍ഭവ കണ്‍വീനര്‍ ഡോ.കെ.സി പ്രശോഭ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗാദിനാചരണത്തിന്റെ ഭാഗമായി ഹോമിയോപ്പതി വകുപ്പിലെ ജീവനക്കാര്‍ക്കും പുത്തൂര്‍ എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും യോഗ പരിശീലനം നല്‍കി. മണ്ണൂര്‍ സരസ്വതിവിദ്യാനികേതന്‍, സ്‌കൂളില്‍ സി.ചന്ദ്രന്‍ യോഗദിന സന്ദേശം നല്‍കി. യോഗാധ്യാപിക വിമിത മുഖ്യപ്രഭാഷണം നടത്തി. ഒളവണ്ണ: സഫയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ യോഗ പ്രദര്‍ശനവും ബോധവല്ക്കരണ ക്ലാസും സംഘടിപ്പിച്ചു. താമരശ്ശേരി: പഴശ്ശിരാജ വിദ്യാമന്ദിരത്തിലെ യോഗ ദിനാചരണം മാതൃസമിതി ജോയിന്റ് സെക്രട്ടറി നീനു ഉദ്ഘാടനം ചെയ്തു. യോഗ, സംഗീതശില്‍പം, അദ്ധ്യാപകരുടെ യോഗ പ്രദര്‍ശനം എന്നിവ നടന്നു. നരിക്കുനി: ഹരിശ്രീവിദ്യാപീഠം ഇംഗ്ലീഷ് മീഡീയം സ്‌കൂളില്‍ സ്വസ്തി ഹോളിസ്റ്റിക് റിസര്‍ച്ച് സെന്ററിലെ ശിവാനന്ദന്‍ വിശ്വകര്‍മ്മ ഉദ്ഘാടനം ചെയ്തു. യോഗാഭ്യാസത്തിന് സുരേഷ്ബാബു നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. കവിത, ലിജിന, പ്രസന്ന എന്നിവര്‍ സംസാരിച്ചു. മേപ്പയ്യൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എംയുപി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ സംഗീത ദിനം ആചരിച്ചു. യോഗാചാര്യന്‍ ഡോ.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. ഏകരൂല്‍: എസ്എംഎംഎ യുപി സ്‌കൂള്‍ ശിവപുരം. അന്താരാഷ്ട്ര യോഗ ദിനവും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. യോഗപരിപാടികള്‍ക്ക് പ്രേമന്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗണേശന്‍, കെ. പി. രജനി, ഷാന്‍ കട്ടിപ്പാറ, സത്യന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി: സെന്റല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് യോഗ ആന്റ് നാച്വറോപ്പി ടൗണ്‍ഹാളില്‍ സൂര്യനമസ്‌കാര പ്രദര്‍ശനവും യോഗക്ലാസും സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാര്‍ അഡ്വ. കെ. സത്യന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരി, ഡോ: ബിനു ശങ്കര്‍, വായനാരി വിനോദ് ,രാമകൃഷ്ണന്‍, ബാലകൃഷ്ണന്‍ , സൗമിനി മോഹന്‍ദാസ്, സി. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. മേഖലാ ഖജാന്‍ജി പി. കൈലാസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീലാസ്, എന്‍. കൃഷ്ണദാസ്, ഗോപിക എന്നിവര്‍ സംസാരിച്ചു. താമരശ്ശേരി: സനാതനസാരഥി താമരശ്ശേരിയില്‍ അന്താരാഷ്ട്ര യോഗദിനാചരണവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് ആദരവും സംഘടിപ്പിച്ചു. ആചാര്യ എ.ജി. സുരേഷ് സൗജന്യ യോഗക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സരസ്വതി യോഗദിനാചരണം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗപ്രദര്‍ശനത്തിന് ഗ്രാമപഞ്ചായത്ത് അംഗം, കെ.കെ. മഞ്ജിത,എം. ബാലകൃഷ്ണന്‍ നായര്‍, പി.സതീശന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പത്മശ്രീ പുരസ്‌ക്കാരം ലഭിച്ച കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിച്ചു. സനാതന സാരഥിയുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സരസ്വതി ഗുരുവിന് സമര്‍പ്പിച്ചു. എം.ബാലകൃഷ്ണന്‍ നായര്‍ പൊന്നാട അണിയിച്ചു.കരുവാറ്റഇല്ലം ബാബുനമ്പൂതിരി മംഗളപത്രം സമര്‍പ്പിച്ചു. എ.ജി.സുരേഷിനെ കെ. പ്രഭാകരന്‍ നമ്പ്യാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സനാതന സാരഥിയുടെ ലോഗോ റിട്ട.ജില്ലാ കലക്ടര്‍ ടി.ഭാസ്‌ക്കരന്‍ സൂരജ് മുല്ലേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ ആര്‍ട്ടിസ്റ്റ് എന്‍.കെ.അനിതാബിനെ ടി.ഭാസ്‌ക്കരന്‍ പൊന്നാട അണിയിച്ചു. എം.കെ.അപ്പുക്കുട്ടന്‍, പി.വി.ദേവരാജന്‍, വി.പി.രാജീവന്‍, ഗിരീഷ് തേവള്ളി ,സൂരജ് മുല്ലേരി എന്നിവര്‍ സംസാരിച്ചു വടകര: ഭാരതീയചികിത്സാവകുപ്പും ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റും എഎംഎഐ കോഴിക്കോടിന്റേയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പണം ചീനംവീട് യുപി സ്‌കൂളില്‍ നടന്ന യോഗാപരിശീലനം വാര്‍ഡ്കൗണ്‍സിലര്‍ ബീനാകുനിയില്‍ ഉദ്ഘാടനം ചെയ്തു. ചീഫ്‌മെഡിക്കല്‍ ഓഫീസര്‍ ഡോ.രവീന്ദ്രബാബു മുഖ്യാതിഥിയായിരുന്നു.ടി.എം. നീന,ഡോ.സി.കെ. സുശാന്ത്,യോഗാചാര്യന്‍ വ്യാസന്‍കുരിയാടി,എം.കെ. ഷീല തുടങ്ങിയവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കോഴിക്കോട് ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗാചാര്യന്‍ ഡോ. വി. ആത്മദേവ് ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ എം. ഗൗതമന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ അധ്യക്ഷന്‍ കറുത്തേടത്ത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്‍, ജില്ലാ സെക്രട്ടറി അഡ്വ. ജയഭാനു പി. രക്ഷാധികാരി ഇ.പി. സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.