കുന്ദമംഗലം: കുന്ദമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും അനുമോദന സദസ്സും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ പി. സനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ക്ഷീരകര്‍ഷകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ കുട്ടികള്‍ക്കുമുള്ള ഉപഹാരവും കാഷ് അവാര്‍ഡും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുനിത കുറുമണ്ണില്, ശ്രീബ പുല്കുന്നുമ്മല്, സംഘം ഡയറക്ടര്‍മാരായ സി.കെ. ചന്ദ്രന്, പി.പി. വിമോദ്, പി. ഗോകുലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: