കോഴിക്കോട്: സ്ത്രീ ശാക്തീകരണം വിഷയമാക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേരള സ്റ്റേറ്റ് വനിതാ വികസന കോര്പ്പറേഷന് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നോളജ് ട്രീ ഫൗണ്ടേഷന് ഒരുക്കുന്ന ഹ്രസ്വചിത്രം ‘പെണ്ണൊരുത്തി’യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.
പോലീസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജ് എം.ആര്. അനിത സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സബ്ജഡ്ജി ആര്‍എല്‍ ബൈജു അദ്ധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. സംവിധായകന് ഷാജൂണ്‍ കാര്യാല്‍ ആദ്യ ക്ലാപ്പ് അടിച്ചു. ഡിഡിഇ ഗിരീഷ് ചോലയില്‍, ടി.പി. സാറാമ്മ, ഡോ. ലിന്‍സി, ഷാന്റി സിറിയക്, കെ.യു. ബാബു, മൊയ്തീന്‍കുട്ടി, സംവിധായകന് സുധീകൃഷ്ണന്‍, സുമ പള്ളിപ്രം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: