പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
കാകപോറയിലെ ന്യൂ കോളനിയില്‍ ഭീകരർ വാഹനത്തില്‍ സഞ്ചരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.
ഏറ്റുമുട്ടല്‍ വാര്‍ത്ത പരന്നപ്പോള്‍ പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ച് സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞെന്ന് സൈനിക അധികൃതര്‍ പറഞ്ഞു. കല്ലേറിൽ ഒരു സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: