ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Thursday 22 June 2017 12:49 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉത്തരാഖണ്ഡ് സ്വദേശി വിനോദ് ബിഷ്ടാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തടയാന്‍ വന്ന മകനു കുത്തേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. 16 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യയുടെ ഫോണില്‍ സംശയകരമായ സന്ദേശങ്ങള്‍ കണ്ടതാണ് ബിഷ്ടിനെ പ്രകോപിപ്പിച്ചത്. ഏപ്രിലില്‍ മറ്റൊരാളോട് ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇതേചൊല്ലി ഇവര്‍ നിരന്തരം വഴക്കിടുമായിരുന്നെന്നും അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. ബുധനാഴ്ച വൈകീട്ട് കത്തിയുമായാണ് ബിഷ്ട് ജോലി കഴിഞ്ഞെത്തിയത്. അയല്‍പക്കത്ത് കഴിയുന്ന സഹോദരന്റെ ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയാണ് ബിഷ്ട് ഭാര്യക്ക് സമീപം എത്തിയത്. ഇവരുടെ മകന്‍ വിനീത് അച്ഛനെ തടയാന്‍ ശ്രമിച്ചെങ്കിലും അവനെ അടിച്ചു വീഴ്ത്തുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യ കുത്തിക്കൊല്ലുകയായിരുന്നു. വിനീത് നിലവിളിക്കാന്‍ തുടങ്ങിയതോടെ ബിഷ്ട് രക്ഷപ്പെട്ടു. ദല്‍ഹിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്ന് ബിഷ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.