കൊല്ലം: നിരവധി ചൂടേറിയ യോഗങ്ങള്‍ കണ്ട ജില്ലാപഞ്ചായത്ത് സമ്മേളന ഹാള്‍ യോഗയുടെ സ്വാസ്ഥ്യം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഉദ്ഘാടനചടങ്ങില്‍ യോഗ ജീവിതവ്രതമായി കൊണ്ടുനടക്കുന്നവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ യോഗാസനങ്ങളും പ്രാണായാമവുമൊക്കെ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. സംഗീതത്തിന്റെ താളത്തിനൊത്ത് യോഗാഭ്യാസം അവതരിപ്പിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മയടക്കമുള്ള വിശിഷ്ടാതിഥികളും പങ്കുചേര്‍ന്നു. ജില്ലാ പഞ്ചായത്തും ആയുഷ്വകുപ്പും സംയുക്തമായാണ് യോഗാദിനാചരണം സംഘടിപ്പിച്ചത്.
ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കുന്നതിന് യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പറഞ്ഞു. വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ ആശ ശശിധരന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, ഡോ.ഷാജി ജോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: