ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹ ആശംസകൾ ലഭിക്കുവാനാണ് കോവിന്ദ് വാജ്പേയിയുടെ ദല്‍ഹിയിലെ വസതിയിലെത്തിയത്. കോവിന്ദിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും സന്ദർശന വേളയിൽ ഉണ്ടായിരുന്നു.
പത്രിക സമര്‍പ്പണത്തിനു മുന്നോടിയായി കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുമായി കോവിന്ദ് കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച കോവിന്ദ് പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: