ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പൊതുസ്ഥാനാര്‍ഥിയായി ലോക്സഭാ മുന്‍ സ്പീക്കര്‍ മീര കുമാറിനെ പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ചു. ദല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ 16 പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗം ചേര്‍ന്നത്. മീര കുമാറിനൊപ്പം അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കറിന്റെ പേരും പ്രതിപക്ഷ കക്ഷികളുടെ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: