കണ്ണൂര്‍: മലബാര്‍ വികസനസമിതി വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും 24 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ഇഫ്ത്താര്‍ സംഗമവും നടക്കും. പരിപാടി വൈകുന്നേരം 5 മണിക്ക് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. വികസന സമിതി പ്രസിഡണ്ട് അഡ്വ.ബിനോയ് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ഡോ.അലക്സ് വടക്കുംതല, മാതാ പ്രേം വൈശാലി, മുഹമ്മദ് സജീര്‍ സഖാഫി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കണ്ണൂരിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. സാമൂഹ്യ-സാംസ്ക്കാരിക മേഖലയിലെ നിരവധി പേര് ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ബിനോയ് തോമസ്, സംഘാടക സമിതി കണ്‍വീനര്‍ കെ.ആര്.അബ്ദുള്‍ഖാദര്‍, ഭരതന് പീലിക്കോട്, പി.പി.ആനന്ദന്, സുരേഷ് ഓടാംപന്തിയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: