ആഴംകൂട്ടല്‍ വൈകുന്നു യാത്രക്കാര്‍ ദുരിതത്തില്‍

Thursday 22 June 2017 7:18 pm IST

ആലപ്പുഴ: കനാല്‍ ആഴംകൂട്ടി ബോട്ടുജെട്ടിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ജോലികള്‍ ഇഴയുന്നു. ബോട്ട് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. രണ്ടു മാസത്തിലേറെയായി ഡ്രഡ്ജിങ് ആരംഭിച്ചിട്ട്. വേനല്‍ക്കാലത്ത് വെള്ളക്കുറവും മണ്ണടിഞ്ഞിതിനാലും ജെട്ടിയില്‍ ബോട്ട് അടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡ്രഡ്ജിങ് തുടങ്ങിയത്. കാലവര്‍ഷം തുടങ്ങി ആഴിചകള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം നീണ്ടു പോകുകയാണ്. ഇപ്പോള്‍ ഡ്രഡ്ജ് ചെയ്തില്ലെങ്കിലും ജെട്ടിയില്‍ ബോട്ട് എത്തും. യാത്രക്കാര്‍ക്ക് ശാപമായി മാറിയിരിക്കുന്നത് നീണ്ടു പോകുന്ന ഡ്രഡ്ജിങാണ്. ഒരു കിലോമീറ്ററോളം കിഴക്ക് മാറിയാണ് നിലവില്‍ ബോട്ട്‌ജെട്ടി പ്രവര്‍ത്തിക്കുന്നത്. കുട്ടനാട്ടില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് ആലപ്പുഴ നഗരത്തില്‍ വരുന്നവര്‍ ജെട്ടിയിലിറങ്ങിയ ശേഷം ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ജെട്ടിക്ക് സമീപമുള്ള കനാലുകള്‍ വലിയ ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് ആഴം കൂട്ടാനുള്ള വീതിയില്ലാത്തതിനാല്‍ ഇവിടെ ചെറിയ ഡ്രഡ്ജറാണ് ഉപയോഗിച്ചത്. അരുവിക്കരയില്‍ പമ്പിങ്ങിന് പോകേണ്ടിവന്നതിനാല്‍ ഡ്രഡ്ജിങ് ജോലിക്ക് ഇടയ്ക്ക് തടസമുണ്ടായി. ഇപ്പോള്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഈ മാസം പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നാണ് ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം അവകാശപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.