സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധം

Thursday 22 June 2017 7:21 pm IST

അരൂര്‍: നഷ്ടത്തിന്റെ കണക്കുകള്‍ പറഞ്ഞ് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എഴുപുന്ന-കുമ്പളങ്ങി ഫെറി ഭാഗത്തേക്കൂള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്. ചെയില്‍ സര്‍വീസുകളാണ് കെ.എസ്ആര്‍സി നഷ്ടത്തിന്റെ പേരില്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ ഇതുവഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ യാത്രക്കാരെ കുത്തി നിറച്ച് സര്‍വീസ് നടത്തുന്ന സ്ഥിതിയാണ്. ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, തോപ്പുംപടി, മട്ടാഞ്ചേരി, ഹൈക്കോടതി തുടങ്ങിയ മേഖലകളിലേക്കുള്ള സര്‍വീസുകള്‍ വന്‍ നഷ്ടത്തിലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. എന്നാല്‍ ഈ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.