വൈക്കം: ആഴ്ച്ചകളായി സിപിഎം. ഏകപക്ഷിയമായി സംഘര്‍ഷം സൃഷ്ടിക്കുന്ന കൊട്ടൂപാടം, ചെമ്മനാകരി ഭാഗത്ത് ബിജെപി പ്രവര്‍ത്തകര്‍ വീടുകള്‍ ആക്രമിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ പറഞ്ഞു.യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്.ശ്യാംകുമാറിന്റെയും ബിജെപി ജില്ലാകമ്മറ്റിയംഗവും കൊടൂപ്പാടം എസ്എന്‍ഡിപി ശാഖ യോഗം പ്രസിഡന്റുമായ റ്റി.വി. മിത്രലാലിന്റെയുമടക്കമുള്ളവരുടെ വീടുകള്‍ക്ക് നേരെ സിപിഎമ്മുകാരാണ് അക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഉണ്ടായ ജനരോക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണ്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജുകുമാര്‍ അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: