പാനൂര്‍: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പാലത്തായിലെ ബീനയെ വീട്ടില്‍ കയറി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും, കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് സിപിഎം പ്രവര്‍ത്തകരായ പാലത്തായിലെ കാട്ടുപുനത്തില്‍ അച്ചാച്ചന് രാജേഷ്(34), കാട്ടുപുനത്തില്‍ വിഗില്‍(32), കായലോട് സനൂപ്(30) എന്നിവരെയാണ് പാനൂര്‍ എസ്ഐ എം.എസ്.ഫൈസല്‍ അറസ്റ്റ് ചെയ്തത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: