മുഹമ്മ: ഓടി കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിംഗും വീലുമായുള്ള ബന്ധം വിട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി.
തൊടുപുഴ ഡിപ്പോയില്‍ നിന്നും ആലപ്പുഴയിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ മുഹമ്മ ജങ്ഷനിലായിരുന്നു സംഭവം.
മുഹമ്മ സ്റ്റാന്‍ഡിലേയ്ക്ക് തിരിക്കുന്നതിനിടെ വീലുമായുള്ള ബന്ധം വീട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചവിട്ടി നിര്‍ത്തി. ബസില്‍ സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു.
മുഹമ്മ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസുകാരും ബസിലെ മറ്റു ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിലേയ്ക്ക് തള്ളിമാറ്റി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ചേര്‍ത്തല-ആലപ്പുഴ ഡിപ്പോകളില്‍ വിവരം അറിയിച്ചെങ്കിലും മെക്കാനിക്കല്‍ വിഭാഗം എത്തിച്ചേരാന്‍ വൈകിയതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: