ചെങ്ങന്നൂര്‍: മഹിളാ മോര്‍ച്ച ജില്ലാ നേതാവിനെ സിപിഎം പ്രവര്ത്തകന് നടുറോഡില്‍ അക്രമിച്ചു. മഹിള മോര്‍ച്ച ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് ചെറിയനാട് പെരിങ്ങറയില് വീട്ടില്‍ അമ്പിളി (39)യെയാണ് ആക്രമിച്ചത്.
പരിക്കേറ്റ അമ്പിളി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചെറിയനാട് തെങ്ങുംതറയില്‍ ജയകുമാര്‍ (31)ആണ് തന്നെ ആക്രമിച്ചതെന്ന് അമ്പിളി പോലീസിന് മൊഴി നല്കി. സംഭവത്തില്‍ ജയകുമാറിനെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 2.30നാണ് സംഭവം.
ചെറിയനാട് ക്ഷേത്രത്തില്‍ സ്കന്ദപുരാണ യജ്ഞത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ചെറിയനാട് തേവലപ്പാടത്താണ് ഇയാള്‍ അമ്പിളിയെ ആക്രമിച്ചത്. ബൈക്കിലെത്തിയ പ്രതി പിന്നില്‍ നിന്നും അമ്പിളിയെ അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും, ഏണിനും, പുറത്തും ചവിട്ടി പരിക്കേല്‍പ്പിച്ചു.
അമ്പിളിയുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ജയകുമാര്‍ ബൈക്കില്‍ കയറി രക്ഷപെട്ടു. സംഭവം അറിഞ്ഞ വീട്ടുകാരാണ് അമ്പിളിയെ ആശുപത്രിയില്‍ എത്തിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: