ചാലക്കുടി: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് അന്തരിച്ച സിപിഎം നേതാവിന്റെ അനുസ്മരണ സമ്മേളം ചേരിതിരിഞ്ഞ് നടത്തി. കൊരട്ടി പഞ്ചായത്ത് മുന്‍ മെമ്പര്‍, കൊരട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കര്‍ഷക സംഘം നേതാവ് തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പി.കെ കുട്ടന്റെ അനുസ്മരണമാണ് സിപിഎമ്മിന്റെയും, അദ്ദേഹത്തിന്റെ മകന് രാജേഷിന്റെയും നേതൃത്വത്തില്‍ വെവ്വേറെ സംഘടിപ്പിച്ചത്.
ആദ്യ വര്ഷമാത്രമെ ഇദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനം പാര്‍ട്ടി നടത്തിയുള്ളൂ. കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിക്കാറുള്ളത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തുകയായിരുന്നു.അനുസ്മരണം ഏരിയ സെക്രട്ടറി ടി.എ.ജോണി ഉദ്ഘാടനം ചെയ്തു.എംഎല്‍എ ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെപറഞ്ഞിരുന്നത്.
രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ആറ്റപ്പാടം ശ്രീകുമാര മല്ലഞ്ചിറ സ്ക്കൂളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: