വിപണിയെ ഞെട്ടിച്ച് എംഫോണ്‍

Thursday 22 June 2017 9:54 pm IST

കൊച്ചി: ലോക സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ പുതു തരംഗമായ എം ഫോണ്‍ അത്ഭുത ഓഫറുമായി കേരള വിപണിയില്‍. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എംഫോണ്‍ അവതരിപ്പിക്കുന്നത്. ഓഫര്‍ ഇന്ന് ആരംഭിക്കുന്നു. ജി എസ് ടി നിലവില്‍ വരുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് എംഫോണിന്റെ പുതിയ ഓഫര്‍. മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. പഴയ സ്മാര്‍ട്‌ഫോണിന് കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നല്‍കുന്നു. ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്. നിലവില്‍ മൂന്നു എംഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോണ്‍ നല്‍കുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി ഇത്രയും വലിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍നിന്ന് ആദ്യമായി ഡെക്കാ കോര്‍ പ്രോസസ്സര്‍ അവതരിപ്പിച്ച മോഡലാണ് എംഫോണ്‍ 8. 5.5 ഫുള്‍ എച്.ഡി ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളില്‍ നിന്ന് മുന്നേറി നില്‍ക്കുന്നു. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റെര്ണല് സ്‌റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ് ഡി വഴി സ്‌റ്റോറേജ് കൂട്ടുവാന്‍ മൈക്രോ ഹൈബ്രിഡ് ഡ്യൂവല്‍ സിം പോര്‍ട്ടാണ് എംഫോണ്‍ 8 ല്‍ ഉപയോഗിച്ചിരിക്കുന്നത്. എംഫോണ്‍ 8 ല്‍ വയര്‍ലെസ്സ് ചാര്‍ജിങ് സൗകര്യമുണ്ട്. സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണു എംഫോണ്‍ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുള്‍ എച്.ഡി ഡിസ്‌പ്ലേ 1.5 ജിഗാഹെര്‍ട്‌സ് ഒക്റ്റ കോര്‍ പ്രോസസ്സര്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെര്‍ഫോമന്‍സ് എന്നിവക്കു മുന്‍തൂക്കം നല്‍കുന്ന സ്മാര്‍ട്‌ഫോണാണ്. എല്‍ ഈ ഡി ഫ്‌ളാഷോടുകൂടിയ 13 മെഗാ പിക്‌സില്‍ പിന്‍ക്യാമറയും 8 മെഗാ പിക്‌സില്‍ മുന്‍ക്യാമറയും ദൃശ്യമികവോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 17999 രൂപ വിലമതിക്കുന്ന എംഫോണ്‍ 6 എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇന്നേവരെ ഒരു കമ്പനിയും നല്‍കാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.