കട്ടപ്പന: സ്വന്തം സ്ഥല ത്ത് നിന്നിരുന്ന ചന്ദനമരം വെട്ടിയ ഉടമയെ വനപാലകര്‍ അറസ്റ്റു ചെയ്തു. ഇരട്ടയാര്‍ താണോലില്‍ പാപ്പ എന്ന് വിളിക്കുന്ന ജോസഫ് കുര്യനെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിന്റെ പറമ്പില്‍ നിന്നിരുന്ന ഏകദേശം പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള ചന്ദനമരമാണ് വെട്ടിമുറിച്ചത്. 60 സെന്റി മീറ്ററോളം വണ്ണമുണ്ട്. മരം മുറിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ ഇദ്ദേഹത്തെ പിടികൂടിയത്. കട്ടപ്പന സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ ജോസഫ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചന്ദന മരം വനപാലകര്‍ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജാരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: