ജനം വലയ്ക്കുള്ളില്‍; പനി തടയാന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

Thursday 22 June 2017 10:12 pm IST

നാദാപുരം: ദിവസം തോറും പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. നിയന്ത്രിക്കാന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. നാദാപുരം മേഖലയില്‍ ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടി എത്തിയവര്‍ ആയിരം കവിഞ്ഞു. വാണിമേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ചികില്‍സ തേടി എത്തിയ 250 പേരില്‍ ഇരുന്നൂറ് പേരും ,വളയത്ത് മുന്നൂറോളം പേരും, നാദാപുരത്ത്അഞ്ഞൂറോളം ചേരും പനിക്ക് ചികിത്സ തേടിയെത്തി. ഏറ്റവും കൂടുതല്‍ പകര്‍ച്ച പനി കണ്ടെത്തിയത് വളയം പഞ്ചായത്തിലെ ചുഴലി, നിലാണ്ട്, മുതുകുറ്റി ഭാഗത്താണ്. ഈ പ്രദേശത്ത് നിന്ന് മാത്രം ഇരുപതോളം പേര്‍ ഡങ്കിപ്പനിക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മേഖലയിലെ വളയം .വാണിമേല്‍. ചെക്യാട്, നാദാപുരം എന്നി പ്രദേശങ്ങളില്‍ മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യ വകുപ്പ് ഊര്‍ജിത ശ്രമങ്ങളുമായി വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ടെങ്കിലും രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. അതേസമയം കുറ്റല്ലൂര്‍, പന്നിയേറി ,കണ്ടിവാതുക്കള്‍ ,അഭയഗിരി എന്നീ ആദിവാസികോളനികളിലും പനി പടരുകയാണ്. വിലങ്ങാട് ഭാഗത്ത് നിന്നുള്ള ആദിവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏക ആശ്രയം വാണിമേല്‍ പഞ്ചായത്തിലെ പരപ്പുപാറയില്‍ ഉള്ള സര്‍ക്കാര്‍ ആരോഗ്യ ഉപകേന്ദ്രമാണ് .എന്നാല്‍ എവിടെയും വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലത്തതും രോഗികളെ വലയ്ക്കുന്നു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.