ഡെങ്കിപ്പനി ജില്ലയില്‍ മരണം അഞ്ചായി : ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 1417 പേര്‍

Thursday 22 June 2017 10:47 pm IST

കണ്ണൂര്‍: ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു അതേസമയം ബുധനാഴ്ച പയ്യന്നൂര്‍ തെരുവിലെ പി.ലക്ഷ്മി (70) കൂടി ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജില്ലയില്‍ കാലവര്‍ഷം ആരംഭിച്ച ശേഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെവരെ ജില്ലയില്‍ ഡങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയത് 265 പേര്‍ക്കാണ്. കൂടുതല്‍ പേര്‍ക്ക് ഡെങ്കിബാധിച്ചതായി സംശയമുണ്ട്. രക്ത സാമ്പിളുകള്‍ പരിശോധന നടത്തി വരികയാണ്. മലേറിയ ബാധിച്ചവരുട എണ്ണം 40 ആയി. ജില്ലയില്‍ ഇന്നലെ മൂന്നുപേര്‍ക്ക് കൂടി എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. ഇതിന്റെ എത്രയോ ഇരട്ടിപേര്‍ പനിക്ക് ചികിത്സ തേടി സ്വാകാര്യ ആശുപ്ത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. ദിനംപ്രതി ഡെങ്കിപ്പനിയുള്‍പ്പെടെ ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്രയധികം പേര്‍ക്ക് പനിപിടിക്കുകയും അഞ്ച്‌പേര്‍ മരണപ്പെടുകയും ചെയ്തിട്ടും ആരോഗ്യവകുപ്പ് ജില്ലയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ കിടത്തി ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നാട്ടിലെ ആരോഗ്യ മേഖലയില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തത് നാട്ടുകാര്‍ക്ക് ആകെ അപമാനമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.