പയ്യന്നൂര്‍: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സപ്തംബറില്‍ നടക്കുന്ന ഗീതാ സംഗമത്തിന്റെ മുന്നോടിയായി 25 ന് മണ്ടൂര്‍ കുന്നുമ്പ്രം വയത്തൂര് ഹാളില്‍ ഏകദിന ഭഗവദ് ഗീതാസ്വാധ്യായം സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ശിബിരത്തില്‍ സാംഖ്യയോഗത്തെക്കുറിച്ച ടി.പി.മാധവന്, കര്‍മ്മയോഗത്തെക്കുറിച്ച് പത്മനാഭന് നമ്പ്യാര്‍ എടാട്ട്, ഭക്തി യോഗത്തെക്കുറിച്ച് കാനപ്രം കേശവന് നമ്പൂതിരി, ഭഗവദ് ഗീതാ സമന്വയത്തെ അധികരിച്ച് ഡോ.വാരണക്കോട് ഗോവിന്ദന് നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: