കണ്ണൂര്‍: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പത്താം വാര്‍ഡായ ധര്‍മ്മടം, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ ചമതച്ചാല്‍ എന്നിവിടങ്ങളിലേക്ക് ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ ഒന്നിന് നടക്കും. ജൂലൈ മൂന്നു വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വോട്ടെണ്ണല്‍ 19ന് തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയം, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: