'നീറ്റ്' ഫലം പ്രസിദ്ധീകരിച്ചു

Friday 23 June 2017 11:34 am IST

ന്യൂദല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം അറിയാം. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് രാജ്യത്തെ 1921 കേന്ദ്രങ്ങളിലായി മെയിലാണ് നടന്നത്. 11 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഒരു ലക്ഷത്തിപതിനായിരത്തോളം വിദ്യാര്‍ഥികളാണ് കേരളത്തില്‍ പരീക്ഷ എഴുതിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലാണ് പരീക്ഷ നടന്നത്. രാജ്യത്താകെ 65,000 എം.ബി.ബി.എസ് സീറ്റുകളിലേക്കും 25,000 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് പരീക്ഷ നടന്നത്. സര്‍ക്കാര്‍, സ്വാശ്രയകോളജുകളിലും കല്‍പിത സര്‍വകലാശാലയിലുമായി സംസ്ഥാനത്താകെ 4050 എം.ബി.ബി.എസ് സീറ്റും 840 ബി.ഡി.എസ് സീറ്റുമാണുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനായിരുന്നു (സി.ബി.എസ്.ഇ) പരീക്ഷനടത്തിപ്പ് ചുമതല. ഫലം അറിയാം: http://cbseresults.nic.in/neet17rpx/neetJ17.htm  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.