ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Friday 23 June 2017 2:56 pm IST

പേരാമ്പ്ര: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഓഫീസിലെ ഫയലുകള്‍ സീല്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടി എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് കൈവശഭൂമിയുടെ നികുതിയടയ്ക്കാന്‍ കഴിയാതെ മനംനൊന്ത് കര്‍ഷകനായ ജോയി പേരാമ്പ്ര വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.